
കഴിഞ്ഞ മാസം വൈക്കത്തപ്പനെ കാണാന്‍ പോയപ്പോള്‍ ...ദേ നിക്കുന്നു കുറെ കൊമ്പനാനകള്‍ ... ആനചന്തവും കണ്ട് പടങ്ങളൊക്കെ പിടിച്ച് അങ്ങനെ നിന്നപ്പോള്‍ സമയം പോയതറിഞ്ഞില്ല ... കൂടെ വന്നവര്‍ പോയതും...
ഇത്രയും ഭംഗിയുള്ള ആനയുടെ അടുത്ത് വന്നിട്ടു ഒരേ ഫ്രേമിലുള്ള ഒരു പടം എടുക്കാതെ പോകുകയോ ..നോ വേ...ടൈമര്‍ ഒക്കെ വെച്ചു ആനയുടെ അടുത്ത് പോയി നിന്നാല്‍ അതു തുമ്പിക്കൈയില്‍ എടുത്ത് കറക്കിയാലോ :((
അതുകൊണ്ട് ഞാനും ആനയും ഒരേ ഫ്രേമില്‍ വരുന്ന ഒരു പടം പിടിച്ചു...
സീ.. ഐ സ്റ്റുഡ് സോ ക്ലോസ് ടു അന്‍ (ബിഗ്) എലിഫന്റ് !!!!!!!!!!!!!!!!:)
20 comments:
സീ.. ഐ സ്റ്റുഡ് സോ ക്ലോസ് ടു അന്‍ (ബിഗ്) എലിഫന്റ് !!!!!!!!!!!!!!!!:)
...എന്നാലും ആ ധൈര്യം സമ്മതിച്ചേ പറ്റൂ... ഒരൊന്നൊന്നര ധൈര്യം തന്നെ :))
hahaha!!!:-D wonderful!!!:)
അടിപൊളി. ഒരു സംശയം ആനക്ക് ഇത്ര ചെറിയ കാലോ ?
ആ ആനയെ ഒന്നു കുളിപ്പിക്കാമായിരുന്നില്ലേ? കാലുമുഴുവന്‍ അപ്പടി ചെളിയാണല്ലൊ!
അഞ്ചുവിരല്‍? നല്ല ലക്ഷണം ഒത്ത ആന!
ആന പേടിച്ചിട്ടല്‍പ്പം പിന്നോട്ടു നീങ്ങിക്കളഞ്ഞു അല്ലേ?
ഇത്രേം റിസ്കെടുത്ത് ഈ പടമെടുക്കാനുള്ള ദൈര്യമേ!!!!
ആനയെ കരിമ്പിലകള്‍ തിന്നാന്‍ കൊടുത്ത് പാട്ടിലാക്കിയത് മുതലാക്കാതെ ചുമ്മാ തുമ്പിക്കൈയും പട്ടേരിപാദവും ഫിലിമില്‍ ആക്കിയല്ലേ. ഗൊള്ളാംട്ടോ...
:))
ഹ..ഹ..ഹ..
ഇതു ഫോട്ടോഷോപ്പിന്റെ മാജിക്കാവാനേ വഴിയുള്ളൂ..
അല്ലാണ്ട് ഇത്രയും ധൈര്യം???
നോ ചാന്‍സ്..
ഹി..ഹി..ഹി..
പട്ടേരി പട്ടയുമായിച്ചെന്നാല്‍ (കുറുമാന്‍ ശ്രദ്ധിക്കുക , മറ്റേ പട്ടയല്ല:) )ഏതു കുട്ടനാനയും കൂടെ നിന്ന് ക്യാമറയ്ക്കു പോസു ചെയ്യുമെന്നു മനസ്സിലായല്ലോ?....
ആനയും ഞാനുമെന്നതിലും നല്ല തലകെട്ട് - കരിയും, കരിങ്കാലും എന്നായിരുന്നു പട്ടേരി :)
പട്ടേരി മാഷേ,
വളരെക്കാലം കൂടി അയച്ചതല്ലേ. അപ്പോള്‍ അല്പം സാഹസം ആവട്ടേന്നു വച്ചല്ലേ ;)
ഓ, ഇനി അടുത്ത ഫോട്ടോ എന്താണാവോ? മിക്കവാറും ആനയുടെ തുമ്പിക്കൈയില്‍ പിടിച്ചു കറക്കിയെറിയുന്നതായിരിക്കും;)
ഓ.ടോ. ഞാന്‍ ഇവിടത്തുകാരനല്ലേ... (അല്പം വേഗം നടക്കാം - ആത്മഗതം)
ഈ പടത്തിന് അതിന്റേതായ പ്രത്യേകതയുണ്ട്.
അതൊരു ജെബലലിക്കാരന്റെ ആയതോണ്ടാണോന്നറിയില്ല!
(രഹസ്യായിട്ട്.. ഇത് പാപ്പാനെക്കൊണ്ടാ എടുപ്പിച്ചത് ല്ല്ലേ? കാല്‍പാദം കണ്ടപ്പോള്‍ തോന്നി!)
പട്ടേരിയണ്ണാ,
കുറച്ച് കൂടി അടുത്ത് പോകാമായിരുന്നു. എന്നല ബ്ലോഗിന്റെ പേര്‍ ‘എന്റെ കുടല്‍മാലയിലൂടെ‘ എന്നാക്കാമായിരുന്നു.
ഓടോ: അന്ന് ഈ ബ്ലോഗിന് ഞാന്‍ സജസ്റ്റ് ചെയ്ത ‘എന്റെ ക്യാമറ അഥവാ കണ്ണിമാങ്ങാ അച്ചാര്‍’ എന്ന പേരിടാത്തേന്റെ കലിപ്പാ. ഇത് വരെ മാറിയില്ല. :-)
Picture Perfect...sorry Perfect Picture.........waiting for more
ആനപ്പിണ്ഡത്തിനടത്തായിരുന്നു ആ കാലിന് കൂടുതല്‍ ചേര്‍ച്ച.
പട്ടേരീ കൊല്ലരുത്..ഞാന്‍ പുകഴ്ത്തിയതല്ലേ.....
:-))
പട്ടേരിയുടെ അധൃഷ്ഠമായ, അല്ലെങ്കില്‍ അനുദ്ധതമായ ഈ ചിത്രത്തെ ആരും ഗൗരവമായി സമീപിച്ചില്ല എന്നുള്ളത് വളരെ ശോചനീയമായ അവസ്ഥയാണ്.
ആനയുടെ ഏറ്റവും ശക്തമായ ഭാഗമായ മസ്തകത്തിന്റെ ഏറ്റവും താഴ് വശവും, പട്ടേരിയുടെ ശരീരത്തിന്റെ ഏറ്റവും താഴ്‌ഭാഗമായ വൃത്തികെട്ട കാലും ചിത്രത്തിന്റെ രണ്ട് ഭാഗത്തായി കാണിച്ചിരിക്കുന്നതിലൂടെ ആനയേ തന്റെ കാല്‍ക്കീഴിലാക്കാന്‍ കഴിയും എന്ന മനുഷ്യന്റെ ഉല്‍പ്പന്നോല്‍മിതാന്ത്രമായ ധ്രുവാഭിമുഖതയേയാണ് കാണിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ മധ്യഭാഗത്തായി ഓലകള്‍ കാണിക്കുന്നത് ആനയായാലും, പട്ടേരിയായാലും ജീവശ്വാസ ഉന്മേളനത്തിനായി ആഹാരത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാണിക്കുന്ന അന്തര്‍ലീനമായ ആക്രാന്തമാണ്.
എന്തായാലും, ഈ പടത്തെ ഉല്‍ക്രേഷ്മാല്‍മിതമെന്നും, മ്ലേഛാദിമ്ലേച്ഛം എന്നും ഒരു സംശയവുമില്ലാതെ വിശേഷിപ്പിക്കാം.
പട്ടേരീ, ഇനിയെടുക്കുന്ന ചിത്രം വല്ല സിംഹത്തിന്റെ വായിലേക്ക് കൈയിട്ടു നില്‍ക്കുന്നതായിരിക്കട്ടെ. എന്നാലേ ഈ കുബൂസും, ചിക്കനും എല്ലിന്റിടയില്‍ കുത്തുന്നതിന്റെ (കട: ദിവാ) സോക്കേട് മാറൂ..
പട്ടേരിയുടെ സാഹസം ഗംഭീരായി.....ആനക്കാര്യമല്ലേ എത്ര കണ്ടാലും മതിവരില്ലാലോ? പൂരങ്ങള്‍ തുടങ്ങിയ സ്ഥിതിയ്ക്ക് കൂടുതല്‍ പ്രതീക്ഷിയ്ക്കാമല്ലോ അല്ലേ?...
Post a Comment